ബൈക്ക് അഭ്യാസം അപകടം
23.9.2021 ൽ കേരളത്തിൽ പ്രചരിച്ച ഒരു വീഡിയോ ആണ് താഴെ കാണുന്ന കമന്റുകൾക്ക് ആധാരം. ടിക് ടോക്കിലും വാട്സാപ്പിലും സ്റ്റാറ്റസ് ഇട്ടു കളിക്കാൻ ഫ്രീക്കൻ പിള്ളാര് അന്തമില്ലാതെ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെ നാട്ടുകാരിൽ ഒരാൾ ഓടിച്ച ബുള്ളറ്റ് ഇവർക്കിടയിൽ ഇടിച്ചു..ഫ്രീക്കന്മാരിൽ ഒരാളുടെ കാൽ ഒടിഞ്ഞു തൂങ്ങി.. കൂട്ടത്തിൽ നാട്ടുകാരുടെ അടിയും.... വീഡിയോ കാണാൻ താഴെ ഉള്ള ലിങ്കിൽ പോയാൽ മതി.. ക്ലിക്ക് ചെയ്താൽ കിടയില്ലങ്കിൽ കോപ്പി ചെയ്തു സെർച്ചു ചെയ്യാം. https://fb.watch/8cJqUbjT9Z/ പൊതുവിടങ്ങളിൽ ഷോ ഓഫ് പറക്കൽ നടത്തി ആളുകളുടെ ജീവന് ഭീഷണി ഉയർത്തുന്ന എല്ലാ റൈഡേഴ്സിന്റേയും കുത്തിക്കഴപ്പിന് മുമ്പിൽ ആദരപൂർവ്വം സമർപ്പിക്കുന്നു...!!! സ്വീകരിച്ചാലും 😌🙏💐 ബൈക്കിൽ കയറിയാൽ ആനപ്പുറത്തിരുന്ന് ആകാശത്തിലൂടെ പറക്കുകയാണെന്നാണ് പലരുടേം ധാരണ. പലപ്പോഴും മറ്റു വണ്ടിക്കാരുടെ ദയയിലാണ് ഇവരുടെ ജീവൻ രക്ഷപ്പെടാറുള്ളത് 😤🙄 (മറ്റു വാഹനങ്ങളെയും റോഡിനേയും ബഹുമാനിച്ച്, മാന്യമായി ഒതുക്കത്തിൽ വണ്ടിയോടിക്കുന്നവരോടല്ല.) 1.ചെയ്തത് മോശമായി പോയി. അവന്റെ മറ്റേ കാൽ കൂടി തല്ലി ഒടിക്കണമായിരുന്നു. തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറു...