ബൈക്ക് അഭ്യാസം അപകടം

 23.9.2021 ൽ കേരളത്തിൽ പ്രചരിച്ച ഒരു വീഡിയോ ആണ് താഴെ കാണുന്ന കമന്റുകൾക്ക് ആധാരം.

ടിക് ടോക്കിലും വാട്സാപ്പിലും സ്റ്റാറ്റസ് ഇട്ടു കളിക്കാൻ ഫ്രീക്കൻ പിള്ളാര് അന്തമില്ലാതെ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെ  നാട്ടുകാരിൽ ഒരാൾ ഓടിച്ച ബുള്ളറ്റ് ഇവർക്കിടയിൽ ഇടിച്ചു..ഫ്രീക്കന്മാരിൽ ഒരാളുടെ കാൽ ഒടിഞ്ഞു തൂങ്ങി.. കൂട്ടത്തിൽ നാട്ടുകാരുടെ അടിയും.... 

വീഡിയോ കാണാൻ താഴെ ഉള്ള ലിങ്കിൽ പോയാൽ മതി.. ക്ലിക്ക് ചെയ്താൽ കിടയില്ലങ്കിൽ കോപ്പി ചെയ്തു സെർച്ചു ചെയ്യാം.

https://fb.watch/8cJqUbjT9Z/

പൊതുവിടങ്ങളിൽ ഷോ ഓഫ് പറക്കൽ നടത്തി ആളുകളുടെ ജീവന് ഭീഷണി ഉയർത്തുന്ന എല്ലാ റൈഡേഴ്സിന്റേയും കുത്തിക്കഴപ്പിന് മുമ്പിൽ ആദരപൂർവ്വം സമർപ്പിക്കുന്നു...!!!

സ്വീകരിച്ചാലും 😌🙏💐

ബൈക്കിൽ കയറിയാൽ ആനപ്പുറത്തിരുന്ന് ആകാശത്തിലൂടെ പറക്കുകയാണെന്നാണ് പലരുടേം ധാരണ. പലപ്പോഴും മറ്റു വണ്ടിക്കാരുടെ ദയയിലാണ് ഇവരുടെ ജീവൻ രക്ഷപ്പെടാറുള്ളത് 😤🙄

(മറ്റു വാഹനങ്ങളെയും റോഡിനേയും ബഹുമാനിച്ച്, മാന്യമായി ഒതുക്കത്തിൽ വണ്ടിയോടിക്കുന്നവരോടല്ല.)


1.ചെയ്തത് മോശമായി പോയി. അവന്റെ മറ്റേ കാൽ കൂടി തല്ലി ഒടിക്കണമായിരുന്നു. തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറുന്ന ഈ നെഗളിപ്പ് കൊണ്ട് കേരളത്തിൽ ഒരു വർഷം 100 ൽ അധികം ഒരു തെറ്റും ചെയ്യാതെ മര്യാദക്ക് യാത്ര ചെയ്യുന്നവർ പോലും ബലിയാട് ആകുന്നുണ്ട്. കോമ സ്റ്റേജിൽ ആയി പോയ ആളുകളെയും ഞാൻ കണ്ടിട്ടുണ്ട്

2.വണ്ടി തട്ടി, നിർത്തി, ഇറങ്ങി,ഉടനെ അരി ഇടിക്കുന്ന പോലെ ഇടി തുടങ്ങി 😁😁 ചോദ്യവും പറച്ചിലും ഒന്നുമില്ല 😜കിടു

3.രണ്ടു കൊടുത്തത് നന്നായി ഏട്ടാ., തന്തയുടെ വകയാ റോഡ് എന്നാ മലരുകളുടെ വിചാരം

4.കാൽ ഒടിഞ്ഞു തൂങ്ങിയിട്ടും കാണുന്ന ആർക്കും സങ്കടം തോന്നിയില്ല.

കാരണം കയ്യിലിരിപ്പ് തന്നെ.

5.ചേട്ടൻമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ  ആ അടി പൊളിയായിട്ടുണ്ട്.

ക്യാമറമാൻ കണ്ടില്ല പോലും , അവനെയും കൂടി ഒന്ന് കാണിക്കാമായിരുന്നു.

എന്നാലും ചേട്ടൻമാർ വല്ലാത്തൊരു ചതിയാ ചെയ്തത് അവനെയും ചങ്ങാതി മാരെയും പിടിച്ച് പാൻസ് ഊരി സൈലൻസറിൽ ഇരുത്തണമായിരുന്നു. ചന്തി പൊള്ളി തൂറാൻ ബുദ്ധിമുട്ടണം അപ്പഴേ ഇവൻമാരൊക്കെ പഠിക്കൂ. ഇനി കുറച്ച് കാലം വീൽ ചെയറിൽ ഇരിക്കട്ടെ ....!🧑‍🦽🧑‍🦽🧑‍🦽


Comments

Popular posts from this blog

നാട് വിടാനുള്ള മുന്നറിയിപ്പ്

മാവൂർ ഗ്രാസിം