നാട് വിടാനുള്ള മുന്നറിയിപ്പ്
നാട് വിടാൻ മുന്നറിയിപ്പ്.
യുദ്ധം തുടങ്ങും മുൻപേ നാട് പിടിക്കണം എന്ന് പറഞ്ഞത് കേൾക്കാതെ യുദ്ധം കാണാൻ നിന്നവർ ഇപ്പൊ കിടന്നു മൊങ്ങുന്നു എന്നാണ് ക്രി+/സംഗികളിൽ നിന്ന് കാണുന്ന കമൻ്റുകളിൽ പലതും...
അതായത് യുദ്ധം തുടങ്ങും മുൻപേ തന്നെ അത് കാലേക്കൂട്ടി കണ്ടൂ ഇന്ത്യൻ ഗവൺമെൻ്റ് പൗരന്മാർക്ക് ഉക്രൈൻ വിട്ടു പോരാൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന്......!!!
എന്നാൽ എന്താണ് വസ്തുത..
https://twitter.com/IndiainUkraine/status/1493474318688346113?t=l5ddWiddWeaWC04-NDh7jw&s=19
ഇതാണ് ആദ്യമായി ഈ വിഷയത്തിൽ ഉക്രൈൻ ഇന്ത്യൻ എംബസി നൽകിയ മുന്നറിയിപ്പ്......!!
അത് ഫെബ്രുവരി 15 നാണ്..
മറ്റു ചില രാജ്യക്കാർ ജനുവരി പകുതിയോടെ നിർബന്ധമായും രാജ്യം വിടണം എന്നു അവരുടെ എംബസി നിർദേശം അനുസരിച്ച് തിരിച്ച് പോയത്രെ....
https://fb.watch/bwfKrVB4TJ/
(അറബ് വംശജർക്ക് മുന്നറിയിപ്പ് നൽകിയത് കാരണം ബങ്കറുകളിൽ ഒന്നും അവർ ഇല്ല ..
ജനുവരി അവസാനത്തോടെ എല്ലാവരും നാട് പിടിച്ചു ... ഈ കുറിപ്പ് എഴുതുന്നത് ഫെബ്രുവരി അവസാനം ആണ്.. എന്നാല് ഈ ഭാഗം ഇതിൽ ചേർക്കുന്നത് മാർച്ച് 5 ന്...
https://fb.watch/byC-FgZh7k/
ലിങ്ക് കിട്ടുന്നില്ല എങ്കിൽ കോപ്പി ചെയ്തു ഗൂഗിളിൽ സെർച്ച് ചെയ്യാം
അവിടെയാണ് ഇന്ത്യൻ എംബസി അധികൃതർ ഇതിനെ ഗൗരവമായി കണ്ടില്ല എന്നത് നാം കാണുന്നത്)
അവിടെ ആണ് നാം ഇത് കാണേണ്ടത്.....!!!ഈ മുന്നറിയിപ്പ് ശ്രദ്ധിക്കണം എന്ന് മാത്രമാണ്.അത്യാവശ്യം ഇല്ലാത്തവർക്ക് നാട്ടിലേക്ക് പോകാൻ ശ്രമിക്കാം എന്നാണ് ആദ്യ ട്വീറ്റ്..
ശേഷം ഉടനെ തന്നെ അതിനുള്ള മാർഗങ്ങളും അവർ തന്നെ മുന്നോട്ട് വച്ചു.. ദുബൈ ഷാർജ ഖത്തർ തുടങ്ങി കിട്ടാവുന്ന ഏതെങ്കിലും മാർഗം ഉപയോഗിക്കാം എന്ന്.. അത് തന്നെ 16 ഫെബ്രുവരി ആണ് അത് വഴി ഒന്നും തന്നെ ബുക്കിംഗ് ഇല്ല എന്ന് എംബസിയിലെക്ക് നിരവധി തവണ പരാതി വന്നപ്പോൾ പേടിക്കാൻ ഒന്നുമില്ല കൂടുതൽ സർവീസ് നടത്താൻ വേണ്ടി ചർച്ചകൾ ഉടനെ നടക്കും.... എന്നാണ് എംബസി പറഞ്ഞത്.... ശേഷം 18 ആം തിയതി എയർ ഇന്ത്യ ആ പ്രഖ്യാപനം നടത്തി.... മൂന്ന് സർവീസ് അതും 22 നും 24നും 26നും ഓരോന്ന്.... ആഹാ... 22നു ഒരു സർവീസ് നടത്തിയാൽ തന്നെ ഉക്രൈനിലെ ഇന്ത്യക്കാർ തീർന്നു പോകും എന്നിരിക്കെ 24നും 26നും കാലിയായി വണ്ടി സർവീസ് നടത്തേണ്ടി വരില്ലേ എന്നത് ആരും ഓർത്തതെ ഇല്ല.... അല്ലാതെ എന്ത് പറയാൻ......!!!!! അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഉക്രൈനിൽ 3 സർവീസ്..... വലിയ കാര്യം.... എന്നിട്ട് അത് നടത്തിയോ.? അതുമില്ല.. 22 നു ഒന്ന് നടത്തിയെങ്കിൽ ആയി.. കാരണം 24 ന് എയർപോർട്ട് അടച്ചിട്ടുണ്ട്.....
20നാണ് ഔദ്യോഗികമായി ഉക്രൈൻ വിടണം എന്ന് എംബസി അധികൃതർ പറഞ്ഞത്...
അപോയേക്കും ഏറെ വൈകിയിരുന്നു.. മാത്രമല്ല.. എങ്ങിനെ ഇവിടെ നിന്നും പോകണം എന്നത് ആരും പറഞ്ഞതും ഇല്ല.. അതിനുള്ള മാർഗങ്ങളും നിർദേശിച്ചതായി അറിവില്ല.....!!
Comments
Post a Comment