മാവൂർ ഗ്രാസിം
മലയാളിയെ പറ്റി പറഞ്ഞത് ഏറെക്കുറെ ഒക്കെ ശരി തന്നെ ആവാം...
പക്ഷേ മാവൂർ ഗ്വാളിയോർ ഫാക്റ്ററി പൂട്ടിയതിന് പ്രധാന കാരണം ചാലിയാറിൽ വിഷം കലക്കിയത് ആണ്...മറ്റൊന്ന് അസംസ്കൃത വസ്തുക്കൾ പ്രദേശത്ത് കുറഞ്ഞു വന്നതും..
മാവൂർ വാഴക്കാട് പ്രദേശത്ത് ക്രമാതീതമായി കാൻസർ രോഗികൾ വർദ്ധിച്ചു വന്നതും മലിന ജലം ട്രീറ്റ് ചെയ്യാതെ പുഴയിൽ ഒഴുക്കുന്നതും ഒക്കെ ആണ് നാട്ടുകാരെ ഫാക്ടറിക്ക് എതിരെ തിരിച്ചത്. ഇതിലെ നാട്ടുകാർ ആയ ജോലിക്കാർക്ക് അറിയാമല്ലോ മലിന ജലം എന്ത് ചെയ്യുന്നു എന്നത്... ആദ്യമൊക്കെ കല്ലി വല്ലി ആയിരുന്നു....കാരണം ഗവൺമെൻ്റ് ജോലിക്കാർക്ക് കിട്ടുന്നതിൽ അധികം സാലറി. മെച്ചപ്പെട്ട ജീവിത സാഹചര്യവും.... ജോലിക്കാർക്ക് അടക്കം മാരക രോഗങ്ങൾ വരാൻ തുടങ്ങിയപ്പോ അവരും സമരങ്ങളിൽ പങ്കാളികൾ ആയി.. ലേശം ചരിത്രം ഒക്കെ അറിയാൻ ശ്രമിക്കാം.... ആവേശത്തിന് വല്ലതും എഴുതി വിടരുത്..
ഒരു ടണ്ണിന് 2000 രൂപയിൽ അധികം രൂപ മൂല്യം ഉള്ള സമയത്താണ് ഒരു രൂപ നിരക്കിൽ സർക്കാർ വന മേഖലയിൽ നിന്നും മുള കമ്പനിക്ക് ലഭ്യമായത്.
പത്തിരുപത് വർഷത്തെ ഈ കൊള്ള നിലമ്പൂർ മേഖലയിൽ നിന്നും മുളയുടെ ലഭ്യത കുറഞ്ഞത് കാരണം 85 ൽ രണ്ടുമൂന്നു വർഷത്തേക്ക് പ്രവർത്തനം നിർത്തേണ്ടി വന്നു അപ്പോഴേക്കും പ്രദേശത്ത് കമ്പനിക്കെതിരെയുള്ള സമരങ്ങളും ശക്തമായിരുന്നു എന്നത് മറ്റൊരു സത്യം.അക്കാലത്ത് സാമ്പത്തിക ബാധ്യത വന്നും മാനസിക വിഷമം വന്നും കമ്പനി ജീവനക്കാർ ആത്മഹത്യ ചെയ്തിട്ടുണ്ട്....!
മൂന്നുവർഷത്തോളം പൂട്ടിക്കിടന്ന് കമ്പനി അന്യസംസ്ഥാനങ്ങളിൽ നിന്ന് അടക്കം അസംസ്കൃത വസ്തുക്കൾ എത്തിച്ചു വീണ്ടും പ്രവർത്തനം തുടങ്ങി.
മുൻപ് മലിനീകരണത്തിന് എതിരെ സമരം ചെയ്തിരുന്ന തൊഴിലാളികൾ പോലും രണ്ടാമത് തുറന്നപ്പോൾ നാട്ടുകാർക്ക് എതിരായി എന്നുള്ളതാണ് ഈ പൂട്ടിയിടൽ എന്ന കോർപ്പറേറ്റ് തന്ത്രത്തിൽ വീണത്..
കമ്പനി ഇനിയും പൂട്ടിയാൽ തങ്ങളുടെ അന്നം മുട്ടും എന്ന തൊഴിലാളികളുടെ പേടിയായിരുന്നു കാരണം.5 വർഷം സമരം പാടില്ല എന്ന കരാറും ഉണ്ടായിരുന്നുവത്രെ.
ചാലിയാറിലെ വെള്ളം വീണ്ടും കുറെ കാലം കറുത്ത കളർ ആയി തന്നെ ഒഴുകി....!!
1999 ൽ പ്രവർത്തനം നിർത്താൻ കമ്പനി പറഞ്ഞ കാരണം അസംസ്തൃക വസ്തുക്കൾ എത്തിക്കാൻ സർകാർ പരിചയപ്പെട്ടു എന്നതാണു്..industrial dispute act section 25 - O.. citing the enability of the government to provide the promised quantity and quality of raw material as the reason.
അല്ലാതെ നാട്ടുകാർ സമരം ചെയ്തു പൂട്ടിച്ചു എന്ന് ഒറ്റയടിക്ക് പറഞ്ഞു തീർക്കാൻ പറ്റില്ല... !!!
#mavur_grasim
#സമരം
#പൂട്ടിക്കൽ #വ്യവസായം
Comments
Post a Comment